കുറ്റാന്വേഷണ കഥകള്‍ ഇഷ്ടപ്പെടാത്തവരുണ്ടോ? വായിച്ച് ആവേശം കൊള്ളുകയും അനുകരിക്കുകയും ചെയ്തിട്ടുള്ള നിരവധി കുറ്റാന്വേഷകരുണ്ടെങ്കിലും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുത്ത കഥാപാത്രം ‘ ഷെര്‍ലക്’ ഹോംസ് ആണെന്ന കാര്യത്തില്‍ സംശയം ഉണ്ടാവില്ല. സങ്കല്പകഥാപാത്രത്തിന്റെ നിലവിട്ട് യഥാര്‍ത്ഥ മനുഷ്യനായി, ലോകത്തൊട്ടാകെ, കോടിക്കണക്കിനു വായനക്കാരുടെ മനസ്സുകളില്‍ നിലകൊളളുന്ന കഥാപാത്രമാണ് സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ സൃഷ്ടിച്ച ‘ ഷെര്‍ലക് ഹോംസ് ‘. വായനക്കാര്‍ക്കിടയില്‍ തികച്ചും അമരനായ കഥാപാത്രമായ ഷെര്‍ലക് ഹോംസ് സ്രഷ്ടാവിനേക്കാളും മഹത്ത്വ വല്‍ക്കരിക്കപ്പെട്ട കഥാപാത്രം എന്ന പ്രത്യേകത നേടി. ലണ്ടനിലെ ബേക്കര്‍സ്ട്രീറ്റിലെ [...]
The post ആവേശം പകരുന്ന ഹോംസ് കഥകള്‍ appeared first on DC Books.