മുത്തച്ഛന്‍ പിറന്ന വീട് കാണണമെന്ന പേരക്കുട്ടിയുടെ ആഗ്രഹമാണ് പ്രിയകവി വി.മധുസൂദനന്‍ നായരെ സ്വന്തം തറവാടിനെക്കുറിച്ച് ഓര്‍മ്മിപ്പിച്ചത്. ഇപ്പോഴില്ലാത്ത നാലുകെട്ടിനെ വാക്കുകളിലൂടെ വരയ്ക്കാന്‍ അദ്ദേഹം ഒരു ശ്രമം നടത്തി. മെല്ലെമെല്ലെ, മുത്തച്ഛന്റെ സ്ഥാനത്ത് അച്ഛനും പേരക്കുട്ടിയുടെ സ്ഥാനത്ത് മക്കളും കടന്നുവന്നു. അങ്ങനെയാണ് മലയാളിക്ക് അച്ഛന്‍ പിറന്ന വീട് എന്ന മനോഹരമായ കാവ്യം ലഭിക്കുന്നത്. ജന്മഗൃഹത്തിന്റെ നഷ്ടജാതകമാണ് താന്‍ എഴുതിയതെന്ന് കവി വ്യക്തമാക്കുന്നു. ഗൃഹാതുരത്വം എന്നു പേരിടാവുന്ന വികാരം കൊണ്ടുള്ള യാത്രയല്ല അച്ഛന്‍ പിറന്ന വീട്. മുന്നോര്‍മ്മകളും തന്നോര്‍മ്മകളും ഒടുങ്ങിയൊടുങ്ങി […]
The post ജന്മഗൃഹത്തിന്റെ നഷ്ടജാതകം തേടി appeared first on DC Books.