പട്ടാളകഥകളുടെ മാര്‍ഗ്ഗദര്‍ശകനായിരുന്ന നന്തനാര്‍ കൈരളിക്ക് സംഭാവന ചെയ്തത് ഏഴു നോവലുകളും 11 കഥാസമാഹാരങ്ങളും ഒരു നാടകവുമാണ്. വൈകാരികലോകത്തെ ലളിതവും ഊഷ്മളവുമായ ഭാഷയില്‍ അവതരിപ്പിക്കാനുള്ള നന്തനാരുടെ വൈഭവം ഏറ്റവും തെളിഞ്ഞുനില്‍ക്കുന്ന നോവലാണ് ആത്മാവിന്റെ നോവുകള്‍. 1963ലെ അക്കാദമി അവാര്‍ഡ് നേടിയ ഈ നോവല്‍ ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പേരു സൂചിപ്പിക്കുന്നതുപോലെ ആത്മാവില്‍ നോവുകളുമായി കഴിഞ്ഞുകൂടുന്ന ഒരുപറ്റം മനുഷ്യജീവികളുടെ കദനകഥകളുടെ സങ്കലനമാണ് ആത്മാവിന്റെ നോവുകള്‍. സാധാരണക്കാരായ ആളുകള്‍ക്ക് തീരെ എത്തും പിടിയുമില്ലാത്ത പട്ടാളക്കാരുടെ ജീവിതമണ്ഡലത്തെ സുതാര്യമാംവിധം ഈ നോവല്‍ […]
The post ആത്മാവില്‍ നോവുകളുമായി ഒരുപറ്റം മനുഷ്യജീവികള്‍ appeared first on DC Books.