ഭൗതികസാഹചര്യവും മെച്ചപ്പെട്ട അവസരങ്ങളും ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്ന ഇക്കാലത്ത് ഭാര്യയും ഭര്‍ത്താവും മക്കളും പോലും അന്യരാകുന്ന അനുഭവമുണ്ടെന്ന് വിസ്മരിച്ചുകൂടാ. ജീവിതമേന്മ ഉറപ്പാകാനുള്ള വ്യഗ്രത മുമ്പെന്നത്തേക്കാളുമേറെ ശക്തമാകുമ്പോള്‍, കുട്ടികള്‍ക്ക് ലഭിക്കുന്ന ശിക്ഷണവും അത്തരത്തിലുള്ളതാണ്. എന്നാല്‍, ഇതിന്റെ മറുവശമായി സാംസ്‌കാരിക വ്യവഹാരങ്ങളില്‍ ഏര്‍പ്പെടാനുള്ള അവസരം പുതുതലമുറയ്ക്ക് നഷ്ടമാകുന്നു. ഊര്‍ജ്ജപ്രവാഹങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന വസന്തങ്ങള്‍ മറ്റെല്ലാ മേഖലകളിലുമെന്നപോലെ ഭാഷയിലും സാഹിത്യത്തിലും അന്യമാകുന്നു. മലയാളത്തിന്റെ കാര്യത്തില്‍ നാം കൂടുതല്‍ അലംഭാവമുള്ളവരായതുകൊണ്ട് കുറേക്കൂടി ജാഗ്രത പുലര്‍ത്തേണ്ടതുണ്ട് എന്ന കാഴ്ചപ്പാടിലാണ് അദ്ധ്യാപകനും സാഹിത്യ നിരൂപകനുമായ ഡോ. എ.എം.ഉണ്ണികൃഷ്ണന്‍. […]
The post മലയാള നിരൂപണത്തിന്റെ വര്‍ത്തമാനകാലം appeared first on DC Books.