അമേരിക്കയില്‍ നിന്നും പാരീസിലേക്കുള്ള രണ്ട് വിമാനങ്ങള്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് നിലത്തിറക്കി. ലോസ് ആഞ്ജലിസില്‍ നിന്നും വാഷിങ്ടണില്‍ നിന്നുമുള്ള വിമാനങ്ങളാണ് അടിയന്തിരമായി തൊട്ടടുത്ത വിമാനത്താവളങ്ങളിലിറക്കിയത്. രണ്ടും എയര്‍ ഫ്രാന്‍സിന്റെ ഉടമസ്ഥതയിലുള്ള വിമാനങ്ങളാണ്. ലോസ്ആഞ്ജലിസില്‍ നിന്നുമുള്ള വിമാനം സോള്‍ട്ട് ലേയ്ക്ക് സിറ്റിയിലും വാഷിങ്ടണില്‍ നിന്നുള്ള വിമാനം കാനഡയിലെ നോവ സ്‌കോട്ടിയയിലുമാണ് അടിയന്തിരമായി ഇറക്കിയത്. സുരക്ഷാ കാരണങ്ങളാലാണെന്ന് പറയുന്നുണ്ടെങ്കിലും കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. എയര്‍ ഫ്രാന്‍സ് വിമാനങ്ങള്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണിയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഐ.എസ് ഭീകരര്‍ നടത്തിയ […]
The post ബോംബ് ഭീഷണി; പാരീസിലേക്കുള്ള രണ്ട് വിമാനങ്ങള്‍ നിലത്തിറക്കി appeared first on DC Books.