നിലനില്പിന്റെ ഫലഭൂയിഷ്ഠമായ മണ്ണില്‍ നിന്നാണ് എല്ലാ മികച്ച രചനകളും പിറവിയെടുക്കുന്നത്. ജീവിതത്തിന്റെ അഗാധതയിലാണ് അവയുടെ വേരുകള്‍. നീറോ ചക്രവര്‍ത്തിയെപ്പോലെ നഗരം കത്തുമ്പോള്‍ വീണ വായിക്കുന്ന ശുദ്ധകലാവാദിയെ ഇന്നാരും ഗൗരവമായി എടുക്കില്ല. ഇത്തരക്കാരെ പിന്തള്ളി സാഹിത്യം ജീവിതഗന്ധിയായ നവംനവങ്ങളായ സൗന്ദര്യാവിഷ്‌കാരങ്ങളിലേക്ക് നടന്നുകയറുന്നു. പുതിയ സാഹിത്യത്തിന്റെ വിശകലനത്തിനുള്ള ഉപകരണങ്ങള്‍ തേടി വിമര്‍ശകന്‍ അറിവിന്റെയും ജീവിതത്തിന്റെയും നാനാവിധ മേഖലകളിലേക്ക് ചെന്നെത്തേണ്ടതുണ്ട്. എല്ലാ ആധികാരിക അഭിരുചികളും അര്‍ത്ഥവും നഷ്ടമായ കേരളീയ സമൂഹത്തിന്റെ മുഖ്യധാരയ്ക്ക് മുന്നില്‍ സാഹിത്യ വിമര്‍ശനം സാംസ്‌കാരിക പ്രതിരോധ പ്രവര്‍ത്തിയാണെന്ന് വിശ്വസിക്കുന്നയാളാണ് […]
The post ഭാവനയുടെ ജലസ്ഥലികള്‍ തേടുന്ന സാഹിത്യയാത്ര appeared first on DC Books.