പ്രസിദ്ധ ചലച്ചിത്ര സംവിധായകനായിരുന്ന പി.എ. ബക്കര്‍ 1940ല്‍ തൃശൂരില്‍ ജനിച്ചു. കുട്ടികള്‍, പൂമൊട്ടുകള്‍ എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചു. പത്രപ്രവര്‍ത്തന രംഗത്തുനിന്നാണ് സിനിമയിലെത്തിയത്. രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. പി.എന്‍. മേനോന്‍ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ നിര്‍മാതാവായി. 1975ല്‍ കബനീ നദി ചുവന്നപ്പോള്‍ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാളചലച്ചിത്ര സംവിധായകനായി. 1976ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് കബനീനദി ചുവന്നപ്പോള്‍ കരസ്ഥമാക്കി. ഏറ്റവും നല്ല സംവിധായകനുള്ള അവാര്‍ഡ് പി.എ. ബക്കറിനും ലഭിച്ചു. […]
The post പി.എ. ബക്കറിന്റെ ചരമവാര്‍ഷിക ദിനം appeared first on DC Books.