മനസ്സിന്റെ വ്യാപാരങ്ങളെ പഠിക്കുന്ന ശാസ്ത്രത്തിന് സൈക്കോളജി എന്നു പേരിട്ടത് പാശ്ചാത്യരാണ്. പക്ഷേ, ഇതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പേ ഭാരതീയ ഋഷിമാര്‍ മനസ്സിനെ പഠിക്കുകയും ബോധത്തെ സമഗ്രമായി സൃഷ്ടിക്കുന്ന മനോ വിശ്ലേഷണ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. സൈക്കോളജിയില്‍ ഒതുക്കി നിര്‍ത്താവുന്നതല്ല അവരുടെ മനോവിജ്ഞാനീയം. ആ വിജ്ഞാന മേഖലയെപ്പറ്റി വിശദമായ പഠനം നടത്തുകയാണ് ഭാരതീയ മനശാസ്ത്രം എന്ന ഗ്രന്ഥം. ആത്മീയാചാര്യനും, തത്ത്വചിന്തകനും, വേദാന്ത പണ്ഡിതനുമായിരുന്ന നിത്യചൈതന്യ യതിയുടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള ഗ്രന്ഥമാണ് ഭാരതീയ മനശാസ്ത്രം. അദ്ദേഹം നടത്തിയ പഠനങ്ങളുടേയും സാധനകളുടേയും ഫലമായി […]
The post എന്താണ് ഭാരതീയ മനശാസ്ത്രം appeared first on DC Books.