തമിഴ്‌നാട്ടില്‍ രണ്ട് ദിവസങ്ങളായി ശമനമുണ്ടായിരുന്ന മഴ വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. നവംബര്‍ ഒമ്പത് മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ചെന്നൈയിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ 122 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ഥ സംഖ്യ ഇരട്ടിയോളം വരുമെന്നാണ് സൂചന. ഒഴുക്കില്‍പ്പെട്ടും മണ്ണിടിഞ്ഞും വൈദ്യുതാഘാതമേറ്റുമാണ് ഏറെപേരും മരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പല സ്ഥലത്തും കുടിവെള്ള, വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. മഴക്കെടുതിയിലായ തമിഴ്‌നാടിന് 939 കോടി രൂപയുടെ […]
The post തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു appeared first on DC Books.