വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് റഷ്യയുടെ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി. സിറിയന്‍ അതിര്‍ത്തിയില്‍ വെച്ചാണ് റഷ്യയുടെ സു24 വിമാനം വെടിവെച്ചിട്ടത്. തങ്ങളുടെ യുദ്ധ വിമാനം സിറിയന്‍ അതിര്‍ത്തിയില്‍ തകര്‍ന്നതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുകളും പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ചാടിഅതേസമയം, പൈലറ്റുമാര്‍ രണ്ടുപേരും സുരക്ഷിതരാണെന്ന് തുര്‍ക്കി അറിയിച്ചു. വ്യോമാതിര്‍ത്തി ലംഘിക്കുന്നത് സംബന്ധിച്ച് റഷ്യന്‍ പെലറ്റുമാര്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും പിന്മാറാത്തതിനാലാണ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചതെന്ന് തുര്‍ക്കി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ലടാക്കിയ പ്രവിശ്യയിലെ പര്‍വ്വതങ്ങളിലാണ് […]
The post റഷ്യന്‍ യുദ്ധവിമാനം തുര്‍ക്കി വെടിവെച്ചു വീഴ്ത്തി appeared first on DC Books.