ബോധത്തെ അബോധം കൊണ്ട് മറികടക്കുമ്പോഴാണ് മികച്ച കവിതകള്‍ ഉണ്ടാകുന്നതെന്ന് പ്രശസ്ത കവി കെ.ആര്‍.ടോണി . കോട്ടയം ഡി സി കിഴക്കെമുറി മ്യൂസിയത്തില്‍ നടന്ന ഡി സി റീഡേഴ്‌സ് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോണിയുടെ യക്ഷിയും മറ്റും എന്ന കവിതാസമാഹാരത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു റീഡേഴ്‌സ് ഫോറത്തില്‍ നടന്നത്. കലയില്‍ ശരി എന്ന സംഗതി ഇല്ലെന്ന് കെ.ആര്‍.ടോണി പറഞ്ഞു. നിത്യജീവിതത്തിലെ ശരിതെറ്റുകളാണോ കലയില്‍ വരുത്തേണ്ടതെന്നും അങ്ങനെ സാധിക്കുമോയെന്നും സംശയമുണ്ട്. കലയില്‍ യുക്തി, ന്യായാന്യായങ്ങള്‍ എന്നിവയൊന്നും ഇല്ലെന്നും ടോണി അഭിപ്രായപ്പെട്ടു. മനസില്‍ തെളിയുന്ന വരികളാണ് […]
The post ബോധത്തെ അബോധം കൊണ്ട് മറികടക്കുമ്പോഴാണ് കവിത ഉണ്ടാകുന്നത്: കെ.ആര്‍.ടോണി appeared first on DC Books.