എഴുത്തുകാരുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബെംഗളുരു ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സ്ഥാനം ചരിത്രകാരനും കന്നടസാഹിത്യകാരനുമായ വിക്രം സമ്പത്ത് രാജിവെച്ചു. രാജ്യത്ത് വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയെച്ചൊല്ലി എഴുത്തുകാര്‍ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതിനെക്കുറിച്ച് വിക്രം സമ്പത്ത് എഴുതിയ ലേഖനമാണ് എഴുത്തുകാരുടെ പ്രതിഷേധത്തിനു വഴിവെച്ചത്. ബെംഗളുരു സാഹിത്യോത്സവത്തില്‍ നിന്ന് കവി സച്ചിദാനന്ദനടക്കമുള്ള എഴുത്തുകാരുടെ ബഹിഷ്‌കരണമാണ് രാജിയിലേക്ക് നയിച്ചത്. ‘എഴുത്തുകാര്‍ സാഹിത്യോത്സവം ബഹിഷ്‌കരിക്കുന്നത് ഞാനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്നാണ്. അതിനാല്‍ ചടങ്ങ് ഭംഗിയായി നടക്കാന്‍ എല്ലാ ഉത്തരവാദിത്വങ്ങളില്‍നിന്നും ഒഴിയുകയാണ്’ വിക്രം സമ്പത്ത് പറഞ്ഞു. പുരസ്‌കാരങ്ങള്‍ മടക്കി നല്‍കുന്നതിനെ വിമര്‍ശിച്ച് ലേഖനമെഴുതിയതില്‍ […]
The post ബെംഗളുരു സാഹിത്യോത്സവം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വിക്രം സമ്പത്ത് രാജിവെച്ചു appeared first on DC Books.