നിയമനിര്‍മാണങ്ങള്‍ ലക്ഷ്യമിട്ട് ചേര്‍ന്ന സമ്മേളനം പ്രതിപക്ഷ ബഹളത്തോടെയാണ് ആരംഭിച്ചത്. ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ. ബാബു രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ എത്തിയത്. ബാബുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയം ശൂന്യവേളയില്‍ പരിഗണിക്കാമെന്ന് സ്പീക്കര്‍ എന്‍.ശക്തന്‍ ഉറപ്പുനല്‍കി. ഇതോടെയാണ് പ്രതിപക്ഷ പ്രതിഷേധം തല്‍ക്കാലം അവസാനിച്ചത്. ചോദ്യോത്തര വേളയ്ക്ക് മുമ്പ് പ്രമേയത്തിന് അനുമതി നല്‍കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ബാര്‍ കോഴക്കേസില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് […]
The post കെ ബാബുവിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം appeared first on DC Books.