ആധുനിക മലയാളകവികളില്‍ ഉള്ളൂര്‍, ആശാന്‍, വള്ളത്തോള്‍, ജി.ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ എന്നിവര്‍ക്കു ശേഷം ഭാവത്തിലും രൂപത്തിലും വന്‍പിച്ച പരിവര്‍ത്തനം അവതരിപ്പിച്ച മഹാകവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍. എത്ര പറഞ്ഞാലും വ്യാഖ്യാാനിച്ചാലും അപഗ്രഥിച്ചാലും തീരാത്ത കാവ്യകലയുടെ മാന്ത്രിക ശക്തി വൈലോപ്പിള്ളിക്കവിതയില്‍ മറഞ്ഞു കിടക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് പുതിയ കാലഘട്ടത്തിലെ വിമര്‍ശകരും വായനക്കാരും വീണ്ടും വീണ്ടും അര്‍ത്ഥ തീര്‍ത്ഥാടനത്തിനായി ആ കവിതയിലേക്ക് പോകുന്നത്. വൈലോപ്പിള്ളിക്കവിതയെപ്പറ്റി ഒറ്റപ്പെട്ട ചില പഠനങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളെല്ലാം ഉള്‍പ്പെടുത്തി ഒരു സമഗ്ര പഠന സമാഹാരം ഉണ്ടായിട്ടില്ല. പി.കെ.പരമേശ്വരന്‍ […]
The post വൈലോപ്പിള്ളിക്കവിതയിലേക്ക് ഒരു തീര്‍ത്ഥാടനം appeared first on DC Books.