ബാര്‍കോഴക്കേസില്‍ മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭയില്‍ പ്രതിഷേധിച്ചു. ചോദ്യോത്തരവേളയുടെ തുടക്കത്തില്‍ തന്നെ അംഗങ്ങള്‍ ബാനറുകളും ബോര്‍ഡുകളും ഉയര്‍ത്തി എഴുന്നേറ്റുനിന്ന് ബാബു രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ഭരണപക്ഷാംഗങ്ങള്‍ അപകീര്‍ത്തികരമായ കമന്റുകള്‍ പറഞ്ഞെന്ന് ആരോപിച്ച് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. എന്നാല്‍, ഇത്തരം പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ ഉണ്ടാകില്ലെന്നും രേഖയിലില്ലാത്ത കാര്യങ്ങളെക്കുറിച്ച് സഭാനേതാവായ തനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ലെന്നും സ്പീക്കര്‍ അറിയിച്ചു. സഭാനടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്നും സ്പീക്കര്‍ അഭ്യര്‍ഥിച്ചു. പതിനഞ്ച് മിനിറ്റ് […]
The post നിയമസഭയില്‍ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം appeared first on DC Books.