കൂടിയാട്ടത്തിലും നങ്ങ്യാര്‍കൂത്തിലും കേരളത്തിലെ നിറസാന്നിധ്യമായ കലാകാരി മാര്‍ഗി സതി (50) അരങ്ങൊഴിഞ്ഞു. തിരുവനന്തപുരം ആര്‍.സി.സിയില്‍ ഡിസംബര്‍ ഒന്നിന് രാത്രി ഏഴോടെയായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അര്‍ബുദബാധിതയായി ചികിത്സയിലായിരുന്നു. ആഴ്ചകള്‍ക്കു മുമ്പ് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ആര്‍.സി.സിയില്‍ പ്രവേശിപ്പിച്ചത്. ചെറുതുരുത്തി പുതുശ്ശേരി പുത്തില്ലത്ത് വീട്ടില്‍ സംസ്‌കൃത പണ്ഡിതന്‍ സുബ്രഹ്മണ്യന്‍ എമ്പ്രാന്തിരിയുടെയും പാര്‍വതി അന്തര്‍ജനത്തിന്റെയും മകളായ സതി കേരള കലാമണ്ഡലത്തില്‍ നിന്നു കൂടിയാട്ടം പഠിച്ചു. 1988ല്‍ ഇടയ്ക്ക കലാകാരനായ സുബ്രഹ്മണ്യന്‍ പോറ്റിയുമായുള്ള വിവാഹശേഷം തിരുവനന്തപുരം മാര്‍ഗിയില്‍ അദ്ധ്യാപികയായി. കേന്ദ്ര സംഗീത നാടക […]
The post മാര്‍ഗി സതി അന്തരിച്ചു appeared first on DC Books.