ചെന്നൈയില്‍ തിങ്കളാഴ്ച രാത്രി തുടങ്ങിയ തോരാമഴ ജനജീവിതത്തെ സാരമായി ബാധിച്ചു. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഞായറാഴ്ചയാണ് മഴ വീണ്ടുമെത്തിയത്. റണ്‍വേയില്‍ വെള്ളം കയറിയതിനേത്തുടര്‍ന്ന് വിമാനത്താവളം അനശ്ചിതകാലത്തേക്ക് അടച്ചിട്ടു. മൂന്നൂറിലേറെ പേരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. രാത്രി 10 വരെ ഒമ്പത് സര്‍വിസുകള്‍ റദ്ദുചെയ്തിരുന്നു. നിരവധി ട്രെയിന്‍ സര്‍വിസുകളും തടസ്സപ്പെട്ടിട്ടുണ്ട്. നിരത്തുകള്‍ വെള്ളത്തില്‍ മുങ്ങിയ അവസ്ഥയാണ്. നഗരത്തില്‍ കരസേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിട്ടുണ്ട്. നാവികസേനയും ദേശീയ ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. ചൊവ്വാഴ്ച രാവിലെ അഞ്ച് സെന്റിമീറ്റര്‍ മഴയാണ് ചെന്നൈയില്‍ പെയ്തത്. […]
The post ദുരിതം വിതച്ച് ചെന്നൈയില്‍ വീണ്ടും പെരുമഴ appeared first on DC Books.