ഗൃഹാതുരത്വം വിളിച്ചുണര്‍ത്തിയിരുന്ന ഓലമേഞ്ഞ ചായപ്പീടികയും അവിടെ സൊറപറഞ്ഞിരിക്കുന്ന ആളുകളും കേരളത്തിലെ ഗ്രാമങ്ങളിലെ നിറം മങ്ങാത്ത കാഴ്ചകളായിരുന്നു. ബസ്സ് സ്‌റ്റോപ്പുകളിലോ നാല്‍ക്കവലകളിലോ ഉണ്ടായിരുന്ന ഇത്തരം ചായപ്പീടികകളാണ് ചൂടുള്ള ചര്‍ച്ചകള്‍ക്കും പൊങ്ങച്ചങ്ങള്‍ക്കും വേദിയായിട്ടുള്ളത്. കണ്ണാടിക്കൂട്ടില്‍ അടുക്കിവച്ചിരിക്കുന്ന പലതരം പലഹാരങ്ങളും രുചിവിതറുന്നവതന്നെ. കാലം മാറിവന്നപ്പോള്‍ ഗ്രാമത്തിന്റെ വിശുദ്ധിയ്ക്കും അതോടൊപ്പം ചായപ്പീടികകള്‍ക്കും പരിണാമം സംഭവിച്ചു. അവയ്ക്ക് തട്ടുകടകളായി രൂപരിണാമം സംഭവിച്ചു എന്നുവേണമെങ്കില്‍ പറയാം. രാത്രിപുലരുവോളം കണ്ണുതുറന്നിരിക്കുന്ന തട്ടുകള്‍ ഇന്ന് ഗ്രാമങ്ങളിലും നഗരങ്ങളിലും സര്‍വസാധാരണമാണ്. വിവിധ രുചികളാണ് ഇവയെയെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാക്കുന്നത്. നാടന്‍ രുചികള്‍ […]
The post തട്ടുകട സ്‌പെഷ്യല്‍ വിഭവങ്ങള്‍ appeared first on DC Books.