ആര്‍ക്കും അനുകരിക്കാനാവാത്ത വഴികളിലൂടെയാണ് വടക്കേ കൂട്ടാല നാരായണന്‍കുട്ടി നായര്‍ എന്ന വി.കെ.എന്‍ അക്ഷര സഞ്ചാരം നടത്തിയത്. ഭാഷയെ അദ്ദേഹം അഴിച്ചുപണിതത് ഫലിതാത്മകമായ ആധുനികതയുടെ പണിപ്പുരയിലായിരുന്നു. ബുദ്ധിയിലൂന്നിയുള്ള വി.കെ.എന്‍നര്‍മ്മം പലതും അധികാര സിരാ കേന്ദ്രങ്ങങ്ങളെ വിറപ്പിക്കുന്നതും ചൊടിപ്പിക്കുന്നതും ആയിരുന്നു. എഴുതിയ കാലത്തിനേക്കാളും അദ്ദേഹത്തിന്റെ പല രചനകളും ഇന്ന് പ്രസക്തമാണ് എന്ന വസ്തുത സാഹിത്യചരിത്രത്തിലെ അപൂര്‍വ്വതകളില്‍ അപൂര്‍വ്വത തന്നെയാണ്. എഴുത്തിന്റെ ശൈലീരസം കൊണ്ട് സാഹിത്യത്തില്‍ വേറിട്ടു നില്‍ക്കുകയും, മലയാളിയെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത വി.കെ.എന്‍ കഥാപാത്രമാണ് പയ്യന്‍. ഭക്ഷണം, […]
The post വി.കെ.എന്‍ പ്രതിഭ വിളങ്ങുന്ന പയ്യന്‍ കഥകള്‍ appeared first on DC Books.