ചെന്നൈ നന്ദമ്പാക്കത്ത് മിയോട്ട് ആശുപത്രിയില്‍ 14 പേര്‍ ശ്വാസംമുട്ടി മരിച്ചു. ഐ.സി.യുവില്‍ കഴിയുന്ന രോഗികളാണ് ഓക്‌സിജന്‍ പ്രവര്‍ത്തനം നിലച്ചതിനെത്തുടര്‍ന്ന് മരിച്ചത്. വെള്ളിയാഴ്ച് പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈ ഭാഗങ്ങളില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. പെട്രോള്‍ ബങ്കുകളില്‍ ഡീസല്‍ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ആശുപത്രികളിലൊന്നുംതന്നെ ജനറേറ്ററും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചെന്നൈയിലെ പ്രമുഖ ആശുപത്രിയില്‍ ഓക്‌സിജന്റെ അഭാവംമൂലം 14 പേര്‍ മരിക്കാന്‍ ഇടയായത്. മൃതദേഹങ്ങള്‍ ചെന്നൈയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
The post ചെന്നൈയിലെ ആശുപത്രിയില്‍ 14 പേര്‍ ശ്വാസംമുട്ടി മരിച്ചു appeared first on DC Books.