അറബി ഭാഷയില്‍ നിന്ന് വിശ്വകഥാസാഹിത്യത്തിനു ലഭിച്ച ഏറ്റവും മഹത്തായ ഗ്രന്ഥമാണ് ‘അല്‍ഫ് ലായ്‌ലാ വാ ലായ്‌ലാ’ എന്ന ആയിരത്തൊന്ന് രാത്രികള്‍. ലോകത്തിലെ കഥാപ്രേമികളെയെല്ലാം ആകര്‍ഷിച്ച ഈ ഗ്രന്ഥം സാഹിത്യത്തിലെ നിത്യവിസ്മയമാണ്. പ്രചാരത്തില്‍ പഞ്ചതന്ത്രകഥയ്ക്കൊപ്പം നില്‍ക്കുന്ന കൃതിയായ ആയിരത്തൊന്ന് രാത്രികള്‍ പഞ്ചേന്ദ്രിയങ്ങളെ മധുരിപ്പിക്കുകയും ലഹരി പിടിപ്പിക്കുകയും ചെയ്യുന്നതാണ്. ആയിരത്തൊന്ന് രാത്രികളുടെ ഉത്ഭവത്തെക്കുറിച്ച് പ്രചരിക്കുന്ന കഥയില്‍ തന്നെയുണ്ട് ഈ കഥകളുടെ രാജധാനിയുടെ അപൂര്‍വ്വ സൗന്ദര്യം. സ്വന്തം രാജ്ഞിയുടെ വിശ്വാസവഞ്ചനയ്ക്ക് പാത്രമായ ഷഹ്‌രിയാര്‍ രാജാവ് രാജ്ഞിയെ വധിച്ചിട്ടും രോഷം തീരാതെ ദിനംപ്രതി ഓരോ […]
The post കഥകളുടെ രാജധാനിയിലേക്ക് സ്വാഗതം appeared first on DC Books.