ലോകം ആഫ്രിക്കന്‍ ഗാന്ധിയെന്നും ദക്ഷിണാഫ്രിക്കക്കാര്‍ സ്‌നേഹപൂര്‍വം മാഡിബയെന്നും വിളിച്ച നെല്‍സണ്‍ മണ്ടേല തെമ്പു എന്ന ഗോത്രത്തിലെ ഒരു രാജകുടുംബത്തില്‍ 1918 ജൂലൈ പതിനെട്ടിനാണ് ജനിച്ചത്. ഫോര്‍ട്ട് ഹെയര്‍ സര്‍വ്വകലാശാലയിലും വിറ്റവാട്ടര്‍സാന്റ് സര്‍വ്വകലാശാലയിലുമായി നിയമപഠനം പൂര്‍ത്തിയാക്കി. ജോഹന്നസ്ബര്‍ഗില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ തന്നെ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തില്‍ തല്‍പ്പരനായിരുന്ന അദ്ദേഹം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായി. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ യുവജനസംഘടനയുടെ സ്ഥാപകരില്‍ പ്രമുഖനായിരുന്നു. 1948ലെ കടുത്ത വര്‍ണ്ണവിവേചനത്തിന്റെ കാലഘട്ടത്തില്‍ മണ്ടേല ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖമായ സ്ഥാനത്തേക്കെത്തിച്ചേര്‍ന്നു. വര്‍ണ്ണവിവേചനത്തിനെതിരെയുള്ള […]
The post നെല്‍സണ്‍ മണ്ടേലയുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.