പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ തോയ്ബ ഭീകരര്‍ ഡല്‍ഹിയില്‍ ആക്രമണം നടത്തിയേക്കാമെന്ന് പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഡല്‍ഹി പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ലഷ്‌കറിന്റെ ആക്രമണ പദ്ധതിയേപ്പറ്റി വിവരങ്ങളുള്ളത്. ഡല്‍ഹി നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലും പ്രധാന വ്യക്തികളെ കേന്ദ്രീകരിച്ചുമാണ് ആക്രമണത്തിന് പദ്ധതിയിട്ടത്. ദുജാന, ഉകാഷ എന്നീ തീവ്രവാദി നേതാക്കളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇവര്‍ നേരത്തേ ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരായിരുന്നുവെന്നും ഡല്‍ഹി പോലീസിന്റെ തീവ്രവാദ വിരുദ്ധ സെല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. […]
The post ഡല്‍ഹി ലഷ്‌കര്‍ ആക്രമണ ഭീഷണിയില്‍ appeared first on DC Books.