സമകാലിക ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ സാംസ്‌കാരിക രാഷ്ട്രീയ പരിസരങ്ങളില്‍ ചേര്‍ത്തുവെച്ചുകൊണ്ട് അര്‍ത്ഥപൂര്‍ണ്ണമാക്കുന്ന കഥകളാണ് എന്‍.എസ്.മാധവന്‍ കൈരളിക്ക് സമര്‍പ്പിച്ചിട്ടുള്ളത്. പഞ്ചകന്യകകള്‍ എന്ന കഥാസമാഹാരവും അങ്ങനെ തന്നെ. ഇതിഹാസ പ്രശസ്തരായ അഹല്യ, ദ്രൗപതി, കുന്തി, താര, മണ്ഡോദരി എന്നീ പഞ്ചകന്യകളെ ആധുനിക കാലഘട്ടത്തില്‍ കൊണ്ടുവന്ന്, അവരുടെ ജീവിതത്തെ ആവിഷ്‌കരിക്കുന്ന കഥകളാണ് ഈ പുസ്തകത്തിലുള്ളത്. ശ്രീരാമന്റെ പാദസ്പര്‍ശത്തില്‍ ശാപമോക്ഷം ലഭിക്കുന്ന ശിലയാണ് പുരാണത്തിലെ അഹല്യയെങ്കില്‍, അഹല്യ എന്ന കഥാപാത്രത്തിലൂടെ ആധുനിക ജീവിതത്തിലെ ലൈംഗികതയുടെയും ദുരന്തദര്‍ശനത്തിന്റെയും ജീവിതതലങ്ങളെയാണ് എന്‍.എസ്.മാധവന്‍ അനാവരണം ചെയ്യുന്നത്. ഇവിടെ അഹല്യയ്ക്ക് […]
The post ആധുനികകാലത്തെ പഞ്ചകന്യകകള്‍ appeared first on DC Books.