കുട നന്നാക്കുന്ന ചോയി ആവിക്കപ്പല്‍ കയറി കടലിനക്കരെ പോയി. അതോടെ നാട്ടില്‍ കുട നന്നാക്കാന്‍ മറ്റൊരാളില്ലാതായി. പക്ഷെ നാട്ടുകാരെ വിഷമിപ്പിച്ചത് അതല്ല; ഒരു കുട നന്നാക്കുന്ന ചോയി പോയാല്‍ മറ്റൊരു കുട നന്നാക്കുന്ന ചോയി വരുമെന്ന് അവര്‍ക്കറിയാമായിരുന്നു. ചോയി മാധവനെന്ന കുട്ടിയെ ഏല്പിച്ചിട്ടുപോയ ലക്കോട്ടിന്റെ ഉള്ളടക്കമെന്തെന്ന ജിജ്ഞാസയായിരുന്നു ഒരു നാടിനെ ഭരിച്ചത്. നാട് വീര്‍പ്പുമുട്ടി… മാധവന്‍ വളര്‍ന്നു. ഒപ്പം ലക്കോട്ടിലെ ഉള്ളടക്കം സംബന്ധിച്ച ദുരൂഹതകളും. പലരും പലതരം ഊഹാപോഹങ്ങള്‍ പരത്തി, അങ്ങനെ വര്‍ഷങ്ങള്‍ കടന്നുപോയി. ഒടുവില്‍ ചോയിയുടെ […]
The post രാഷ്ട്രീയ മാനങ്ങളുമായി ‘കുട നന്നാക്കുന്ന ചോയി’ appeared first on DC Books.