അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവേണ്ടത് ഡോ. ടി.എം. തോമസ് ഐസക് തന്നെയാണെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി ഇടതുപക്ഷ സഹയാത്രികന്‍ ഡോ. എം.പി. പരമേശ്വരന്‍.’വി.എസ്. അച്യുതാനന്ദനു പ്രായമായെന്നും പിണറായി വിജയനു ജനങ്ങളോടു വൈകാരികമായി അടുപ്പമില്ലെന്നും അതിനാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാവണമെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും പാര്‍ട്ടിയില്‍നിന്നു നേരത്തേ പുറത്താക്കപ്പെട്ട തനിക്ക് വിലക്കേര്‍പ്പെടുത്തുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തനിക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, പരമേശ്വരന്റെ വാദങ്ങളോട് ഐസക് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിയോജിപ്പ് അറിയിച്ചു. […]
The post ഐസക്കിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിലപാടിലുറച്ച് പരമേശ്വരന്‍ appeared first on DC Books.