ആണും പെണ്ണും തുല്യരാണ്; പെണ്ണിന്റെ സാഹചര്യങ്ങള്‍ അനുവദിക്കുമെങ്കില്‍ മാത്രം. കായ്ക്കാനും പുഷ്പിക്കാനും കാലാവസ്ഥ അനുയോജ്യം ആയിരിക്കേണ്ട പുഷ്പത്തെപ്പോലെയാണവള്‍. പലയിടത്തും അവള്‍ നിരാകരണത്തിന്റെ തീച്ചൂളയില്‍ വെന്തും, അവജ്ഞയുടെ മഞ്ഞുകട്ടയില്‍ മരവിച്ചും കിടക്കുന്നു. ലളിതമായി പറഞ്ഞാല്‍, ബാല്യത്തില്‍ അച്ഛനും, കൗമാരത്തില്‍ സഹോദരനും, യൗവനത്തില്‍ ഭര്‍ത്താവിനും, വാര്‍ദ്ധക്യത്തില്‍ മകനും വേണ്ടി അവള്‍ സ്വന്തം ജീവിതം ഹോമിക്കുന്നു. എന്നാലിപ്പോള്‍ ഒരു തുള്ളി ചോര പോലും പൊടിയാതെ ഒരു വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണ്. പുതുചിന്തകളും പുതുവഴികളും കൊണ്ട് ശാന്തവും ശക്തവുമായ ഒരു ലോകം പെണ്ണ് പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുന്നു. […]
The post സാധാരണക്കാരുടെ അസാധാരണ വിജയഗാഥകള്‍ appeared first on DC Books.