അശ്വതി ആരോഗ്യസ്ഥിതി പൊതുവില്‍ തൃപ്തികരമായിരിക്കും. സാമ്പത്തികസ്ഥിതി മെച്ചമായിരിക്കുകയില്ല. പണച്ചെലവുകള്‍ വര്‍ദ്ധിച്ചുവരും. സന്താനങ്ങളെക്കൊണ്ട് വിഷമിക്കാനിടവരും. പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങള്‍ വന്നുകൊണ്ടിരിക്കും. കടബാദ്ധ്യതകള്‍ കൂടിവരും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. രാഷ്ട്രീയരംഗത്ത് പൊതുജനപിന്തുണ വര്‍ദ്ധിക്കും. പ്രതീക്ഷിച്ചിരിക്കുന്ന പരീക്ഷാഫലങ്ങള്‍ വിപരീതമാകും. പുതിയ തൊഴില്‍രംഗങ്ങള്‍ കണ്ടെത്തി സാമ്പത്തികലാഭം ഉണ്ടാക്കാന്‍ അവസരം വന്നുചേരും. കുടുംബജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഭരണി ദീര്‍ഘകാലമായി തുടര്‍ന്നുവരുന്ന രോഗദുരിതങ്ങള്‍ക്ക് ശമനം കിട്ടും. ശത്രുശല്യം കുറയും. ഭൂമിവാങ്ങുന്നതിനവസരം വന്നുചേരും. ഗൃഹോപകരണങ്ങള്‍ വാങ്ങിക്കാനിടയാകും. ഔദ്യോഗികരംഗത്ത് മനോദുരിതങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതാണ്. സ്ത്രീകളുമായി കലഹിക്കാനും അപഖ്യാതിക്കും ഇടവരും. […]
The post നിങ്ങളുടെ ഈ ആഴ്ച (2015 ഡിസംബര്‍ 13 മുതല്‍ 19 വരെ) appeared first on DC Books.