ആര്‍. ശങ്കറിന്റെ പ്രതിമ അനാച്ഛാദനചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ നടപടിയില്‍ സംസ്ഥാനത്തിനകത്തും പുറത്തും പ്രതിഷേധം പുകയുന്നു. ചടങ്ങിന് ക്ഷണിച്ചശേഷം മുഖ്യമന്ത്രിയെ ഒഴിവാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളോട് വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള സംഘാടകര്‍ മുഖ്യമന്ത്രിയെ അപമാനിച്ചതിനെതിരെ സംസ്ഥാനത്തെ ഇടതുവലതു മുന്നണികളും രംഗത്തത്തെി. നടപടി കേരളത്തെയാകെ അപമാനിക്കുന്നതാണെന്ന അഭിപ്രായം പൊതുസമൂഹത്തിലും ശക്തമാണ്. അപമാനകരമായ നിലപാട് സ്വീകരിച്ചിട്ടും മൗനംപാലിക്കുന്ന മുഖ്യമന്ത്രി ആര്‍.എസ്.എസിനോടുള്ള വിധേയത്വം തുടരുകയാണെന്ന് സി.പി.എം കുറ്റപ്പെടുത്തി. അതുകൊണ്ടുതന്നെ […]
The post ആര്‍.ശങ്കറിന്റെ പ്രതിമ അനാച്ഛാദനം; മുഖ്യമന്ത്രിയെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തം appeared first on DC Books.