‘സഹപഥികരെല്ലാമൊഴിഞ്ഞുപോയേകാന്ത സഹനസത്രത്തില്‍ ഞാന്‍ ഒറ്റയ്ക്കിരിക്കുന്നു’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു നാടകീയ മുഹൂര്‍ത്തത്തില്‍ നിന്നുകൊണ്ടുള്ള ഒരു തിരിഞ്ഞുനോട്ടമാണ് ഒ.എന്‍.വി.കുറുപ്പിന്റെ സൂര്യന്റെ മരണം എന്ന കവിത. തന്റെതന്നെ കവിതകളിലെ കഥാപാത്രങ്ങളെ ആ അവസ്ഥയില്‍ കവി മുന്നില്‍ കാണുന്നു. ആ കാഴ്ചയിലുണരുന്ന ആത്മഗതം ഭാവിയുടെ ഭാഗധേയത്തിനുള്ള ശക്തിമന്ത്രം പകരുന്നു. മാനവസത്ത എന്നും പുലര്‍ന്നു കാണണമെന്നാഗ്രഹിക്കുകയും, അതിനായുള്ള ഉണര്‍ത്തുപാട്ടാവുകയെന്നതാണ് തന്റെ കവിജന്മത്തിന്റെ സാഫല്യം എന്നും തിരിച്ചറിഞ്ഞുള്ള കാവ്യജീവിതമാണ് ഒ.എന്‍.വിയുടേത്. സൂര്യന്റെ മരണം എന്ന സമാഹരത്തിലെ കവിതകളും ഈ ഗണത്തില്‍ പെടുന്നതാണ്. മനസ്സില്‍ […]
The post കാവ്യാനുഭവമായി ‘സൂര്യന്റെ മരണം’ appeared first on DC Books.