മാനവ സംസ്‌കാരവും നാഗരികതയും പിറന്നുവീണ് പടര്‍ന്നു പന്തലിച്ച മഹദ്ഭൂമിയാണ് ‘ഇതെരു’വിന്റെ തീരപ്രദേശങ്ങള്‍. ‘ഇതെരു’വെന്നാല്‍ നൈല്‍നദി തന്നെ. അതിന്റെ തീരപ്രദേശമാകട്ടെ മനുഷ്യന്‍ അറിവുകളും അനുഭവങ്ങളും പെറുക്കിക്കൂട്ടി ശാസ്ത്രമായും തത്ത്വചിന്തയായും ഒരുക്കിക്കൂട്ടിയ ശാദ്വലഭൂമിയാണ്. അങ്ങനെ നോക്കുമ്പോള്‍ നൈല്‍നദി മാനവ സംസ്‌കാരത്തിന്റെ മാതൃവാഹിനിയായി മാറുന്നു. ലോകത്തിലൊരാള്‍ക്കും പൂര്‍ണ്ണമായും അനുഭവിച്ചു തീര്‍ക്കാനാവാത്ത ഒരു പൈതൃകത്തിന്റെയും അവിശ്വസനീയമായ സംസ്‌കാരത്തിന്റെയും ചരിത്രാവശിഷ്ടങ്ങളും ദാര്‍ശനിക ചിന്തകളും തേടി നടത്തിയ ഒരു യാത്രയുടെ കഥയാണ് നൈല്‍ വഴികള്‍ എന്ന പുസ്തകം. പുരാതന ഈജിപ്തിലൂടെയുള്ള ഒരു പ്രയാണം എന്ന് വിശേഷിപ്പിക്കാവുന്ന […]
The post പുരാതന ഈജിപ്തിലൂടെ ഒരു യാത്ര appeared first on DC Books.