ഏറ്റവും ക്രൂരമായ അനുഭവങ്ങള്‍ നേരിടുന്ന ജീവിതത്തിന്റെ ഞെട്ടിക്കുന്ന ഓര്‍മ്മപ്പെടുത്തലുകളാണ് അഭയാര്‍ത്ഥികളായ ശ്രീലങ്കന്‍ എഴുത്തുകാരുടെ രചനകള്‍. യുദ്ധം, ഭീകരത, കൂട്ടക്കൊല, കൊടുംപീഡനങ്ങള്‍, വന്‍ പ്രകൃതി ദുരന്തങ്ങള്‍… അങ്ങനെ രക്തത്തിന്റെയും കണ്ണീരിന്റെയും തിരമാലകളാവുകയാണ് തമിഴ് ഈഴത്തിന്റെ ചരിത്രം. ജീവിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ജനതയ്ക്ക് പ്രതീക്ഷകളില്ല. സര്‍ക്കാരും ഭീകരരും ചേര്‍ന്ന് പങ്കിട്ടെടുത്ത ജന്മദേശം അവര്‍ക്ക് എന്നന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു. ഈ അഭയാര്‍ത്ഥികളുടെ വേദനയുടെയും ക്ഷോഭത്തിന്റെയും പീഡനത്തിന്റെയും കഥകള്‍ വായനക്കാരുടെ മന:സാക്ഷിയെ ചുട്ടുപൊള്ളിക്കുന്നവയാണ്. പതിനഞ്ചാമത്തെ വയസ്സില്‍ എല്‍.ടി.ടി.ഇ.യില്‍ ചേര്‍ന്ന ആന്റണി ദാസന്‍ പിന്നീട് […]
The post കൊടുംക്രൂരതകളുടെ ഞെട്ടിക്കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ appeared first on DC Books.