ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനായി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നിയമിതനാകും. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ ശക്തമായ നിലപാടാണ് പാര്‍ട്ടി അധ്യക്ഷപദത്തിലേക്കുള്ള കുമ്മനത്തിന്റെ വഴി സുഗമമാക്കിയത്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുമ്മനത്തെ ന്യൂഡല്‍ഹിക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് അദ്ദേഹം ന്യൂഡല്‍ഹിക്കു പോയി. ന്യൂഡല്‍ഹിയില്‍ ബുധനാഴ്ച നടക്കുന്ന ബി.ജെ.പി. സംസ്ഥാന കോര്‍ഗ്രൂപ്പ് യോഗത്തില്‍ കുമ്മനം പങ്കെടുക്കും. അധ്യക്ഷ സ്ഥാനത്തേക്ക് വി.മുരളീധരന്റെ പിന്‍ഗാമിയെ തീരുമാനിക്കുന്നതിനാണ് പാര്‍ട്ടി കോര്‍ഗ്രൂപ്പ് യോഗം ചേരുന്നത്. തിങ്കളാഴ്ച കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുമ്മനം […]
The post കുമ്മനം ബി.ജെ.പി. അദ്ധ്യക്ഷനായേക്കും appeared first on DC Books.