പ്രകൃതിയില്‍ ജീവനുള്ള എല്ലാത്തിന്റെയും ആധാരം സൂര്യനാണ്: സമസ്ത ജീവജാലങ്ങളുടെയും ഊര്‍ജ്ജത്തിന്റെ പ്രഥമവും പധാനവുമായ സ്രോതസ്സ്. ഭൂമിയിലെ ജീവജാലങ്ങളുടെ നിലനില്പും അവയുടെ ആഹാരപദാര്‍ത്ഥങ്ങളുടെ ഉത്ഭവവും സൂര്യനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഈ അറിവിന്റെ വെളിച്ചത്തിലാണ് ലോകത്തിലെ പ്രാചീനമതങ്ങളെല്ലാം സൂര്യന് ദേവസ്ഥാനം നല്‍കി ആരാധിക്കുന്നത്. കിഴക്കോട്ട് തിരിഞ്ഞ് കമിഴ്ന്ന് കിടന്നുകിടന്നുകൊണ്ട് സൂര്യനെ നമസ്‌കരിക്കല്‍ വേദകാലം മുതല്‍ ഭാരതീയരുടെ ജീവിതശൈലിയുടെ ഭാഗമായിരുന്നു. ഊര്‍ജ്ജസ്വീകരണത്തിനുള്ള ആദ്യത്തെ യോഗമുറയെന്ന് ഇതിനെ വിശേഷിപ്പിക്കാം. കാലാന്തരത്തില്‍ ഇതില്‍നിന്ന് ഭാരതീയ ഋഷിമാര്‍ ആവിഷ്‌കരിച്ചതാണ് സൂര്യനമസ്‌കാരം. യോഗാസനങ്ങളെയും പ്രാണായാമത്തെയും കോര്‍ത്തിണക്കിക്കൊണ്ടാണ് അവര്‍ […]
The post സൂര്യനമസ്‌കാരം എന്തിന്? എങ്ങനെ? appeared first on DC Books.