മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്ന സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ 1928ല്‍ കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. നീലകണ്ഠപിള്ളയും മാധവിക്കുട്ടിയമ്മയുമാണ് മാതാപിതാക്കള്‍. വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്, ആര്‍.എസ്.പി. എന്നീ സംഘടനകളുടെ പ്രവര്‍ത്തകനും നേതാവും, കൗമുദി വാരിക, കൗമുദി ദിനപ്പത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരുമായി പ്രവര്‍ത്തിച്ചു. കുറെക്കാലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ജോലി നോക്കി. ചെറുകഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്. രാമായണ കഥാതന്തു ആസ്പദമാക്കി സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ രചിച്ച കാഞ്ചനസീത, സാകേതം, ലങ്കാലക്ഷ്മി […]
The post സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ചരമവാര്‍ഷിക ദിനം appeared first on DC Books.