മുംബൈ സ്‌ഫോടനക്കേസില്‍ ആയുധം കൈവെച്ചതിന്റെ പേരില്‍ അഞ്ചു വര്‍ഷം തടവ് വിധിക്കപ്പെട്ട പ്രമുഖ ബോളീവുഡ് താരം സഞ്ജയ് ദത്തിന് സുപ്രീം കോടതി കീഴടങ്ങാന്‍ സാവകാശം അനുവദിച്ചു. നാലാഴ്ച സാവകാശമാണ് അനുവദിച്ചിരിക്കുന്നത്. സാവകാശം അനുവദിക്കരുതെന്ന് മഹാരാഷ്ട്ര സര്‍ക്കാറിന്റെ വാദം തള്ളികളഞ്ഞാണ് കോടതിവിധി. മാനുഷികപരിഗണന വെച്ചാണ് സമയപരിധി നീട്ടുന്നതെന്ന് ബെഞ്ച് പറഞ്ഞു. ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഇരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കാനായി ആറുമാസത്തെ സമയമാണ് സഞ്ജയ് ദത്ത് ആവശ്യപ്പെട്ടിരുന്നത്. ഏപ്രില്‍ പതിനെട്ടിനു മുമ്പ് കീഴടങ്ങണമെന്നായിരുന്നു ആദ്യം വിധി. Summary in English: [...]
The post സഞ്ജയ് ദത്തിന് കീഴടങ്ങാന്‍ നാലാഴ്ച കൂടി appeared first on DC Books.