ജനപ്രിയ സാഹിത്യകാരന്‍ ചെമ്പില്‍ ജോണ്‍ ആന്തരിച്ചു. എന്‍പത്തിയാറ് വയസായിരുന്നു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. വൈക്കം ചെമ്പ് സ്വദേശിയാണ്. നാടകങ്ങളും ചെറുകഥകളും നോവലുകളും എഴുതിയിട്ടുണ്ട്. ആനിക്കുട്ടി, ബിഎസ്സിക്കാരി തുടങ്ങിയവയാണ് ആദ്യകാല നോവലുകള്‍. മുഖം, മരുഭൂമിയിലെ പച്ച, ഇവളെന്റെ മകള്‍, സ്വപ്‌നം കൊണ്ടൊരു കൊട്ടാരം തുടങ്ങി നിരവധി ജനപ്രിയ നോവലുകളുടെ രചയിതാവാണ്. നാടന്‍പെണ്ണ്, കരിമ്പൂച്ച, കോട്ടയം കൊലക്കേസ് തുടങ്ങിയ സൃഷ്ടികള്‍ സിനിമയായി. നാടന്‍പെണ്ണും കോട്ടയം കൊലക്കേസും എ സേതുമാധവനും കരിമ്പൂച്ച എന്ന ചിത്രം ബേബിയുമാണ് സംവിധാനം ചെയ്തത്. 1959ല്‍ രചിച്ച […]
The post ജനപ്രിയ സാഹിത്യകാരന്‍ ചെമ്പില്‍ ജോണ്‍ അന്തരിച്ചു appeared first on DC Books.