അപരിചിതവും എന്നാല്‍ പരിചിതവുമായ അനുഭവങ്ങളാണ് എസ്.ഹരീഷിന്റെ കഥാഭൂമിക. തീവ്രമായ മനുഷ്യദു:ഖത്തിന്റെയും കലുഷിതമായ കാലത്തിന്റെയും ആത്മാംശങ്ങളന്വേഷിക്കുന്നവരെ അമ്പരപ്പിക്കുന്ന കഥകളാണ് അദ്ദേഹത്തിന്റേത്. ഒറ്റപ്പെട്ട മനുഷ്യരും മൃഗങ്ങളും പ്രകൃതിയും തകിടം മറിയുന്ന വിധി വൈപര്യത്തിന്റെ പുതുകാല ജീവിതവും നിര്‍മമതയോടെ ചിത്രീകരിക്കുന്ന രചനകളാണ് അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ആദം. മികച്ച ചെറുകഥയ്ക്കുള്ള വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡും, തോമസ് മുണ്ടശ്ശേരി കഥാപുരസ്‌കാരവും ലഭിച്ച ‘ആദം’ എന്ന കഥയ്‌ക്കൊപ്പം മാവോയിസ്റ്റ്, നിര്യാതരായി, കാവ്യമേള, മാന്ത്രിക വാല്‍, ചപ്പാത്തിലെ കൊലപാതകം, വേട്ടയ്‌ക്കൊരു മകന്‍, രാത്രികാവല്‍, ഒറ്റ […]
The post പുതുകാല ജീവിതവുമായി ആദം appeared first on DC Books.