മുഖ്യമന്ത്രിയേയും കെ.പി.സി.സി. നേതൃത്വത്തെയും വിമര്‍ശിച്ച് താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അയച്ചുവെന്ന് പറയപ്പെടുന്ന കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ കാര്യങ്ങളെ കുറിച്ച് എനിക്ക് എന്റേതായ അഭിപ്രായങ്ങളുണ്ട്. അത് എങ്ങനെ പറയണമെന്ന് അറിയാമെന്നും പൊതുനിരത്തില്‍ വിളിച്ചു പറയുന്ന രീതി എനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡിനെ ഒരു കാര്യം അറിയിക്കണമെങ്കില്‍ ഇങ്ങനെ അറിയിക്കേണ്ട ആവശ്യമില്ല. ഒമ്പത് വര്‍ഷം കെ.പി.സി.സി പ്രസിഡന്റും 16 വര്‍ഷം എ.ഐ.സി.സിയില്‍ പ്രവര്‍ത്തിച്ചയാളുമാണ് താന്‍. കോണ്‍ഗ്രസ് അധ്യക്ഷയോട് ഒരു കാര്യം എങ്ങനെയാണ് പറയേണ്ടതെന്ന് അറിയാമെന്നും […]
The post കത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയെന്ന് രമേശ് ചെന്നിത്തല appeared first on DC Books.