കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന്റെ ആരംഭം മുതല്‍ ഇന്നേവരെയുള്ള കാലഘട്ടത്തെ വിശദമായി പ്രതിപാദിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതിയാണ് ആര്‍ കെ ബിജുരാജിന്റെ നക്‌സല്‍ ദിനങ്ങള്‍. കുന്നിക്കല്‍ നാരായണനില്‍ ആരംഭിച്ച് വര്‍ഗ്ഗീസിലൂടെയും എ. വാസുവിലൂടെയും കെ.വേണുവിലൂടെയും പല ധാരകളായി വളര്‍ന്ന് പലവട്ടം തളര്‍ന്ന് പിന്നെയും മുന്നേറിക്കൊണ്ടിരിക്കുന്ന ഒരുകൂട്ടം ധീര വിപ്ലവകാരികളുടെ കഥയാണ് ഈ പുസ്തകത്തിലൂടെ ഇതള്‍ വിരിയുന്നത്. കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനത്തിന് മൂന്ന് സുപ്രധാന ഘട്ടങ്ങളുണ്ടെന്ന് പുസ്തകത്തില്‍ ബിജുരാജ് വ്യക്തമാക്കുന്നു. കുന്നിക്കല്‍ നാരായണന്റെ നേതൃത്വത്തില്‍ മാവോ സാഹിത്യങ്ങളുടെ പ്രചാരണത്തോടെ തുടങ്ങി […]
The post നക്‌സല്‍ പ്രസ്ഥാനത്തിന്റെ ചരിത്രം appeared first on DC Books.