സിറിയയില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 73 പേര്‍ മരിച്ചു. കുട്ടികളടക്കം 170 പേര്‍ക്ക് പരിക്ക്. വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ ഐ.എസിന്റെ അധീനതയിലുള്ള ഇദ് ലിബ് നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് ഞായറാഴ്ച റഷ്യ ആക്രമണം നടത്തിയത്. റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ ആറു തവണ ബോംബുകള്‍ വര്‍ഷിച്ചു. മരിച്ചവരില്‍ 30 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുണ്ട്. ആക്രമണത്തില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളും വീടുകളും തകര്‍ന്നുവെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ വ്യോമാക്രമണം നടത്തിയതായി റഷ്യ സ്ഥിരീകരിച്ചിട്ടില്ല. ഐ.എസ് തീവ്രവാദികള്‍ക്കെതിരെ മാത്രമാണ് വ്യോമാക്രമണം നടത്തുന്നതെന്ന് […]
The post സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണം appeared first on DC Books.