പൂത്തുയര്‍ന്ന പാതാളവൃക്ഷമായും വാക്കുകളുടെ മഹാബലിയായും വാഴ്ത്തപ്പെട്ട കവിയാണ് പി.കുഞ്ഞിരാമന്‍ നായര്‍. കെട്ടഴിഞ്ഞു ചിതറുന്ന വാക്കിന്റെ പ്രവാഹവേഗം മലയാളകവിതയില്‍ ഏറ്റവും കൂടുതല്‍ അറിഞ്ഞത് അദ്ദേഹത്തിലൂടെയാണെന്ന് പറയാം. പ്രമേയ പ്രത്യക്ഷതകളെ മുന്‍നിര്‍ത്തി ഭക്തകവിയെന്നും മലയാള പ്രകൃതിയുടെ കവിയെന്നും അദ്ദേഹം വിലയിരുത്തപ്പെട്ടു. കാവ്യചരിത്രവും കവിയുടെ ജീവചരിത്രവും ചേര്‍ത്തുവെക്കുന്ന പാരായണ രീതി പി. കവിതയെ കുറ്റബോധത്തിന്റെ കവിതയായും വിലയിരുത്തി. ഇനിയുമേറെ അപഗ്രഥനങ്ങള്‍ക്ക് തയ്യാറായിരിക്കുകയാണ് അദ്ദേഹത്തിന്റെ കാവ്യജീവിതം. പി. കവിതയെ വേറിട്ട കണ്ണിലൂടെ പുനര്‍വായിക്കാനുള്ള ശ്രമമാണ് സന്തോഷ് മാനിച്ചേരി വിജയിച്ച പുരുഷന്‍ പരാജിതനായ കാമുകന്‍ […]
The post വിജയിച്ച പുരുഷന്‍ പരാജിതനായ കാമുകന്‍ appeared first on DC Books.