അധ്യാപിക, കവയിത്രി, ബാലസാഹിത്യകാരി, നോവലിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ ശാന്താ തുളസീധരന്റെ ഏറ്റവും പുതിയ കൃതിയാണ് മഴയെഴുത്തുകള്‍ എന്ന കവിതാസമാഹാരം. വിശിഷ്ട പാരമ്പര്യങ്ങളുടേയും സമകാലിക ഭാവുകങ്ങളുടെയും സംഗമ ബിന്ദുവാണ് ശാന്താ തുളസീധരന്റെ കവിതകള്‍. അറിയേണ്ടതും പറയേണ്ടതുമായ എല്ലാ വിഷയങ്ങള്‍ക്കും ഭൂമികയാണ് അവരുടെ കാവ്യലോകം. മണ്ണും മഴയും ഇരുട്ടും വെളിച്ചവും, നഗരജീവിതത്തിലെ ആഡംബരങ്ങളോടുള്ള പ്രതിഷേധവും, വര്‍ത്തമാനകാല ദുരന്തങ്ങളുണര്‍ത്തുന്ന വേദനയും, ഭൂതകാലം സമ്മാനിച്ച വസന്തത്തിന്റെ ഓര്‍മ്മകളും എല്ലാം ഇവരുടെ കാവ്യങ്ങള്‍ക്ക് വിഷയമാകുന്നുണ്ട്. കടല്‍ശംഖ്, മൗനം പ്രണയം, തീപ്പെട്ട കണ്ണുകള്‍, ഹിഡുംബി, […]
The post കാവ്യസ്മൃതികളുമായി മഴയെഴുത്തുകള്‍ appeared first on DC Books.