ബാലനീതി ബില്‍(ജുവനൈല്‍ ജസ്റ്റിസ് ബില്‍) സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് സി.പി.എം. നേതാവ് ബൃന്ദ കാരാട്ട്. കുറ്റകൃത്യങ്ങളുടെ ശിക്ഷ നിശ്ചയിക്കാനുള്ള പ്രായപരിധി കുറയ്ക്കാനുള്ള തീരുമാനം നീതിയുടെ താല്‍പ്പര്യപ്രകാരമല്ലെന്ന് ബൃന്ദ പറഞ്ഞു. ഒരു പതിനാറുകാരനെ തിഹാര്‍ ജയിലിലുള്ള കൊടുംകുറ്റവാളികള്‍ക്കിടയിലേക്ക് അയക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പിന്തിരിപ്പന്‍ ചിന്താഗതിയാണിതെന്നും അവര്‍ പറഞ്ഞു. പതിനാറുകാരനെ മുതിര്‍ന്ന ഒരാളായി കാണാനാവില്ല. സി.പി.എം. ഇതിനെ എതിര്‍ക്കും. രാജ്യസഭയില്‍ ബില്ല് ചര്‍ച്ചയ്ക്കു വന്നാല്‍ സെലക്ട് കമ്മിറ്റിക്കു വിടാന്‍ തങ്ങള്‍ നിര്‍ബന്ധിക്കുമെന്നും അവര്‍ അറിയിച്ചു. ബില്ല് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് […]
The post ബാലനീതി ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് ബൃന്ദ കാരാട്ട് appeared first on DC Books.