മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചുവെന്ന കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. ജനുവരി 10ന് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി നിയമാനുസൃതം വെള്ളാപ്പള്ളിയ്ക്ക് ജാമ്യമെടുക്കാമെന്നും കോടതി വ്യക്തമാക്കി. പ്രഥമദൃഷ്ട്യാ വെള്ളാപ്പള്ളിയുടെ പ്രസംഗത്തിലെ വാചകങ്ങള്‍ മതസ്പര്‍ദ്ധയാണെന്ന് തോന്നുന്നില്ലെന്നും വിവേചനത്തോടെ പെരുമാറുന്ന സര്‍ക്കാരിനെയാണ് വെള്ളാപ്പള്ളി വിമര്‍ശിച്ചിരിക്കുന്നതെന്നും സമുദായങ്ങളെയോ മതങ്ങളെയോ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. തനിക്കെതിരെ പരാതി നല്‍കിയിട്ടുള്ള വി.എം സുധീരന്‍ തന്റെ പ്രസംഗം കേട്ടിട്ടില്ലെന്നും അതേക്കുറിച്ച് കേട്ടറിവു മാത്രമാണ് അദ്ദേഹത്തിന് ഉള്ളതെന്നും […]
The post വൈള്ളാപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു appeared first on DC Books.