ഈ വര്‍ഷത്തെ പത്മപ്രഭാ പുരസ്‌കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ ആടുജീവിതം എന്ന കൃതിക്കാണ് പുരസ്‌കാരം. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ എഴുത്തുകാരായ ഡോ. ഖദീജാ മുംതാസ്, സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ‘പ്രവാസജീവിതത്തിന്റെ ഏകാന്തതയും വിഹ്വലതകളും ആവിഷ്‌കരിച്ചുകൊണ്ട് സാഹിത്യജീവിതം ആരംഭിച്ച ബെന്യാമിന്‍, പിന്നീട് രചനയുടെ ലോകാന്തരങ്ങളിലേക്ക് ഭാവനയെ വികസിപ്പിച്ച എഴുത്തുകാരനാണെന്നും, ശൈലിയുടെയും അലങ്കാരങ്ങളുടെയും ലോകത്ത് അഭിരമിക്കാതെ ലളിതമായ ഭാഷയില്‍ […]
The post പത്മപ്രഭാ പുരസ്‌കാരം ബെന്യാമിന് appeared first on DC Books.