സൗദി അറേബ്യയിലെ ജിസാന്‍ ജനറല്‍ ആശുപത്രിക്കു തീപിടിച്ച് 25 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 107 പേര്‍ക്ക് പൊള്ളലേറ്റു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ പ്രസവ വാര്‍ഡിലും തീവ്രപരിചരണ വിഭാഗത്തിലുമാണ് തീപടര്‍ന്നത്. പ്രസവ വാര്‍ഡിലെ തീ അണച്ചതായും രക്ഷാ പ്രവര്‍ത്തനം തുടരുന്നതായും സൗദി സിവില്‍ ഡിഫന്‍സ് ട്വീറ്ററില്‍ അറിയിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
The post സൗദി ജിസാന്‍ ജനറല്‍ ആശുപത്രിയില്‍ തീപിടുത്തം appeared first on DC Books.