അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 12:45നാണു റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. പാക്കിസ്ഥാനിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. രണ്ട് തവണയായി രണ്ടു മിനിറ്റോളമാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഫ്ഗാനിലെ ഫെയ്‌സാബാദില്‍നിന്ന് 81 കിലോമീറ്റര്‍ തെക്കുകിഴക്കുമാറിയുള്ള സ്ഥലത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യയില്‍ ചണ്ഡീഗഢ്, ശ്രീനഗര്‍, ജയ്പൂര്‍ ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലാണു ഭൂചലനമുണ്ടായത്. പാക്കിസ്ഥാനിലെ ലാഹോര്‍, ഇസ്ലാമാബാദ് മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.
The post അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഉത്തരേന്ത്യയില്‍ പ്രകമ്പനം appeared first on DC Books.