തന്റേതായ ചില പ്രതേക ചട്ടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ഈശ്വരന്‍ കുറേയേറെ രത്‌നങ്ങള്‍ മേല്‌പോട്ടെറിയുന്നു. അധികവും ചട്ടങ്ങള്‍ക്ക് പുറത്താവും വീഴുക. ചിലതൊക്കെ ആ ചട്ടങ്ങളില്‍ യഥാസ്ഥാനങ്ങളില്‍ത്തന്നെ വന്നുവീഴുന്നു. അവയെ ഭഗവാന്‍ തന്റെ സമ്പത്തായി അംഗീകരിക്കുന്നു. അമൂല്യങ്ങളും അനഘങ്ങളുമായിത്തീരുന്നു ഈ വിശിഷ്ടരത്‌നങ്ങള്‍. രമണമഹര്‍ഷി അത്തരം ഒരു ദിവ്യരത്‌നമാണ്. ഈശ്വരന്‍ അമൂല്യമാക്കിയ രത്‌നം. മനുഷ്യശരീരത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ വര്‍ത്തിച്ചുകൊണ്ട് ഒരു ജീവന് എത്രമാത്രം വളരാനും വികസിക്കാനും കഴിയും എന്ന് അദ്ദേഹം കാട്ടിത്തന്നു. തന്റെ മരണാനുഭവത്തില്‍ക്കൂടി മരണത്തിനുമപ്പുറത്തുള്ള മഹാസത്യങ്ങളെ അദ്ദേഹം സാക്ഷാത്കരിച്ചു. സ്വന്തം അനുഭവങ്ങളില്‍ക്കൂടി സ്വയം […]
The post ആത്മജ്ഞാനത്തിന്റെ തത്ത്വം വിശദമാക്കുന്ന മഹത്കൃതി appeared first on DC Books.