റഷ്യയുടെ ഉന്നത ബഹുമതിയായ പുഷ്‌കിന്‍ പുരസ്‌കാരം ഒ.എന്‍.വി.കുറുപ്പിന് സമ്മാനിച്ചു. ഗോര്‍ക്കിഭവനില്‍ നടന്ന ചടങ്ങില്‍ ന്യൂഡല്‍ഹിയിലെ റഷ്യന്‍ എംബസിയിലെ സീനിയര്‍ കോണ്‍സുലര്‍ സെര്‍ഗെ കര്‍മലിത്ത റഷ്യന്‍ സര്‍ക്കാരിനുവേണ്ടി പുഷ്‌കിന്‍ മെഡലും റഷ്യന്‍ പ്രസിഡന്റ് വ്‌ലൂദിമീര്‍ പുതിന്‍ ഒപ്പിട്ട പ്രശസ്തിപത്രവും പ്രിയകവിയ്ക്ക് സമ്മാനിക്കുകയായിരുന്നു. നേരത്തേ റഷ്യയില്‍ വെച്ച് നല്‍കാന്‍ തീരുമാനിച്ച പുരസ്‌കാരം ഒ.എന്‍.വിയുടെ അനാരോഗ്യത്തെ തുടര്‍ന്നാണ് തിരുവനന്തപുരത്തെത്തി നല്‍കിയത്. മലയാളികളുടെ പുഷ്‌കിനാണ് ഒ.എന്‍.വിയെന്ന് സെര്‍ഗെ കര്‍മലിത്ത പറഞ്ഞു. മലയാള കവിതകളുടെ റഷ്യന്‍ വിവര്‍ത്തനത്തിലൂടെ അദ്ദേഹം തന്റെ നാട്ടിലും ഏറെ പരിചിതനാണ്. […]
The post പുഷ്‌കിന്‍ പുരസ്‌കാരം ഒ.എന്‍.വിയ്ക്ക് സമ്മാനിച്ചു appeared first on DC Books.